കെ.പി.പി.എച്ച്.എ സംസ്ഥാന പഠന ക്യാമ്പിന് തുടക്കം

തൃശൂർ: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പഠന ക്യാമ്പിന് തൃശൂർ പീച്ചി ദർശനയിൽ തുടക്കമായി.
സംസ്ഥാന പ്രസിഡന്റ് എൻ.സി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ക്യാമ്പ് ഒല്ലൂർ നിയോജകമണ്ഡലം എം.എൽ.എ കെ. രാജൻ ഉദ്ഘാടനം ചെയ്തു. പയ്യോളി സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല മാസ്റ്റർ മുഖ്യാതിഥിയായി.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. അജികുമാർ സ്വാഗതം പറഞ്ഞു. ക്യാമ്പ് കോർഡിനേറ്റർ സെയ്തലവി എം., സംസ്ഥാന ട്രഷറർ ബെന്നി കെ.എ., ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ഡി. കൊള്ളന്നൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവരാവകാശ നിയമത്തെക്കുറിച്ച് അഡ്വ. ഡി.ബി. ബിനു ക്ലാസ് നയിച്ചു. ശമ്പള നിർണയ വിഷയങ്ങളിൽ യൂസഫ് വടകര ക്ലാസ് നടത്തി. ചട്ടങ്ങളിലെ 7, 8, 9 അധ്യായങ്ങളെക്കുറിച്ച് ഷാജി പി.വി. വിശദീകരണം നൽകി. ‘AI അധിഷ്ഠിത സ്‌കൂൾ ഭരണസംവിധാനം’ എന്ന വിഷയത്തിൽ അലി വയനാട് ക്ലാസ് നയിക്കും.

അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും സേവനഭരണപരമായ അറിവ് വർധിപ്പിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്‌കൂൾ ഭരണത്തിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും ക്യാമ്പ് സഹായകമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം പ്രധാനാധ്യാപക പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് പഠന ക്യാമ്പ് പുരോഗമിക്കുന്നത്. ക്യാമ്പ് നാളെ സമാപിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading