
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം. നാല്, ഏഴ്, 10, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളിലേക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
17 വയസ്സ് പൂര്‍ത്തിയായ ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്ക് പത്താം തരം തുല്യതാ കോഴ്‌സിലേക്കും 22 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രഷന്‍ ഫീ, കോഴ്‌സ് ഫീ ഉള്‍പ്പെടെ 1950 രൂപ പത്താം തരത്തിനും, 2600 രൂപ ഹയര്‍ സെക്കണ്ടറിക്കും ഫീസ് അടവാക്കേണ്ടതാണ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് ഫീസ് ഇളവുണ്ട്.
ഒക്ടോബര്‍ 10 വരെ ഫൈനില്ലാതെയും ഒക്ടോബര്‍ 17 വരെ 50 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലെ പ്രേരക്മാര്‍ മുഖേനയും നേരിട്ടും രജിസ്ട്രഷന്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2365024.

Leave a Reply