വാണിയംപാറയിലെ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

വാണിയംപാറ. ഗാന്ധി ജയന്തി ദിനത്തിൽ വാണിയംപാറ വാർഡിലെ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് മെമ്പർ സനിൽ വാണിയംപാറ നേതൃത്വം നൽകി. വാണിയംപാറ, കൊമ്പഴ, മണിയൻകിണർ, ഒളകര തുടങ്ങി വാർഡിലെ 4 അങ്കണവാടികളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

അങ്കണവാടി ടീച്ചർമാരായ ഷിബി (വാണിയംപാറ ), ലിജി (കൊമ്പഴ ), എൽസി (മണിയൻകിണർ ), ലിജി (ഒളകര ) എന്നിവരും അതാത് അങ്കണവാടി കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര വിതരണവും നടത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading