ഇടിമിന്നലേറ്റ് ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ചരിഞ്ഞു

ഈരാറ്റുപേട്ട: ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തന് ഏകദേശം 45 വയസാണ് പ്രായം.

തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് പല്ലാട്ട് ബ്രഹ്മദത്തൻ ആയിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading