
കുതിരാൻ. ദേശീയപാതയോരത്ത് മലിനജലം തുറന്നു വിട്ട കണ്ടെയ്നർ ലോറി നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് രാവിലെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്ത് സംഭവമുണ്ടായത്. മീൻ മാലിന്യം നിറച്ച വണ്ടിയിൽ നിന്നാണ് വൻതോതിൽ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടത്. വാഹനം പീച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവസ്ഥലത്ത് എത്തിയ വാർഡ് മെമ്പർ സനിൽ വാണിയംപാറയുടെ നേതൃത്വത്തിൽ പ്രദേശം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് വൃത്തിയാക്കി വരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സനിൽ വാണിയംപാറ ആവശ്യപ്പെട്ടു.

Leave a Reply