
തൃശ്ശൂർ: ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പൂച്ചുണ്ണിപ്പാടം സ്വദേശി കല്ലൂക്കാരൻ വീട്ടിൽ ആൽബിൻ (24) ആണ് അറസ്റ്റിലായത്.
പൂച്ചുണ്ണിപ്പാടത്തുള്ള കല്ലൂക്കാരൻ വീട്ടിൽ ആൽബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.780 ഗ്രാം എംഡിഎംഎ യുമായി ആൽബിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കണ്ടെത്തുന്നതിനായി ഊർജിതമായ അന്വേഷണം തുടരുകയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ അമൽജോയ്, എസ് ഐ ബാബു ജോർജ്ജ്, എ എസ് ഐ ഭരതനുണ്ണി, സി പി ഒ അജിത്ത്, സുജിത്ത് എന്നിവരും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘാഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, എസ് ഐ സതീശൻ മഠപ്പാട്ടിൽ, എ എസ് ഐ മാരായ റെജി എ യു, സിൽജോ വി യു, ജി എസ് സി പി ഒ മാരായ സോണി പി എക്സ്, ഷിന്റോ, മിഥുൻ, കൃഷ്ണദാസ് ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply