
തൃശൂർ. ചാവക്കാട് മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആളൂർ നമ്പഴിക്കാട് ഏറത്ത് പ്രവീഷിനെ(31) തലയ്ക്കടിച്ച് പൊട്ടക്കിണറ്റിൽ തള്ളിയ ചിറ്റാട്ടുകര തൈക്കാണ്ടിപ്പറമ്പിൽ ഷുഹൈബ് (26), പാവറട്ടി വിളക്കാട്ടുപാടം വലിയപുരയ്ക്കൽ രാജേഷ് (26) എന്നിവരെയാണു ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
പാലുവായ കരുവാൻപടി റെയിൽവേഗേറ്റിനു സമീപം കഴിഞ്ഞ 30നാണു കേസിനാസ്പദമായ സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ പ്രവീഷിനെ (31) തലയ്ക്കടിച്ച് സമീപത്തെ പൊട്ടക്കിണറ്റിലേക്കു തള്ളിയിട്ടു. പ്രവീഷ് കിണറ്റിൽ നിന്നു സ്വയം പുറത്തുവന്നു റെയിൽവേ ഗേറ്റ് ഓഫിസിൽ സഹായം തേടുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
പ്രവീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തു വിരലടയാള വിദഗ്ധരും പരിശോധന നടത്തി. എസ്‌ഐമാരായ പ്രീത ബാബു, വി.ബി. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വേഷണം നടത്തിയത്.

Leave a Reply