തൃശൂർ റെയിൽവേ പ്ലാറ്റ്‌ഫോമിൽ മൊബൈൽ ഫോൺ കവർന്നയാൾ പിടിയിൽ

തൃശൂർ: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കയറുകയായിരുന്ന യാത്രക്കാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിൽ. ആസാം സ്വദേശി ഇച്ചാ മുൾഹഖിനെയാണ് (35) റെയിൽവേ പൊലിസും ആർപിഎഫും ചേർന്നു പിടികൂടിയത്.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലാണു സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളോട് കൈവശമുണ്ടായിരുന്ന ഫോൺ അൺലോക്ക് ചെയ്യാൻ പൊലിസ് ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. തുടർന്ന് സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ട്രെയിനിൽ കയറുന്നതിനിടെ യാത്രക്കാരനിൽ നിന്നു തട്ടിയെടുത്ത ഫോണാണ് ഇതെന്നു സമ്മതിക്കുകയായിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading