
തൃശൂർ. പുന്നയൂർക്കുളം വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ചയ്ക്കു ശ്രമിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പം വീട്ടിൽ അബ്ദുൾ നാസറിനെ(59)യാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജൂലൈ 30നു പുലർച്ചെയോടെയിരുന്നു സംഭവം. ജ്വല്ലറിയുടെ പിൻവശത്തെ ചുവർ തുരന്ന് കവർച്ച നടത്താൻ ശ്രമിക്കുകയായിരുന്നു. ജ്വല്ലറിക്കകത്തുകടന്ന മോഷ്ടാക്കൾ ലോക്കറിലെ അലാം ശബ്ദിച്ചതിനെത്തുടർന്ന് ഓടിരക്ഷപ്പെട്ടു. കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈൽ, നൗഷാദ് എന്നിവരെ പൊലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയായ അബ്ദുൾ നാസർ സംഭവത്തിനുശേഷം ബംഗളൂരുവിലേക്കു കടന്ന് അവിടെ ഹോട്ടലിൽ ജോലിക്കാരനായി ഒളിവിൽ കഴിയുകയുമായിരുന്നു. ഇയാൾ നാട്ടിലെത്തിയ വിവരമറിഞ്ഞാണ് പൊലിസ് പിടികൂടിയത്. ഇയാളുടെ പേരിൽ ഒട്ടേറെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു.

Leave a Reply