എസ്എച്ച്ഒയെ കാണാൻ വനിതകളും കുട്ടികളും കാത്തുനിൽക്കേണ്ട

കൊച്ചി: പൊലിസ് സ്‌റ്റേഷനുകളിൽ സ്‌റ്റേഷൻ ഹൗസ് ഓഫിസറെ (എസ്എച്ച്ഒ) കാണാൻ വനിതകൾക്കും കുട്ടികൾക്കും ഇനിമുതൽ ഏറെനേരം കാത്തുനിൽക്കേണ്ട. കേരള പൊലിസിന്റെ പോൽആപ് വഴി എസ്എച്ച്ഒയെ നേരിട്ടു കാണുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. കേരള പൊലിസ് പോൽ ആപ് ഡൗൺലോഡ് ചെയ്തശേഷം പേഴ്‌സണൽ സർവീസസ് എന്ന വിഭാഗത്തിൽനിന്ന് അപ്പോയിന്റ്‌മെന്റ വിത്ത് എസ്എച്ച്ഒ തെരഞ്ഞെടുക്കുക. ആവശ്യവും മറ്റു വിവരങ്ങളും നൽകാം.

കുറഞ്ഞത് മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ നൽകണം. ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷൻ തെരഞ്ഞെടുക്കുകയും സൗകര്യപ്രകാരമുള്ള രണ്ടു തീയതി/ സമയ സ്ലോട്ടുകൾ തെരഞ്ഞെടുക്കുകയും ചെയ്ത് അപേക്ഷ സമർപ്പിക്കാം. പൊലിസ് സ്‌റ്റേഷനിൽനിന്നു ലഭിക്കുന്ന സ്ഥിരീകരണ എസ്എംഎസിൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ഉണ്ടായിരിക്കും. ലഭിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ട് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുള്ള സൗകര്യമുണ്ട്. അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിൽ അനുവദിച്ച സ്ലോട്ട് ഉദ്യോഗസ്ഥർക്കു നിരസിക്കേണ്ടിവന്നാൽ പുതിയ സമയം അനുവദിച്ച് വീണ്ടും അപ്പോയിന്റ്‌മെൻറിന് അപേക്ഷിക്കാം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading