
കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ കബറിങ്കലേക്ക് കാൽനടതീർത്ഥയാത്ര നടത്തി. അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇത് അഞ്ചാം വർഷമാണ് കാൽനടതീർത്ഥയാത്ര നടത്തുന്നത്.
മറ്റൂർ, കുറുപ്പംപടി പള്ളികളിലെ സ്വീകരണത്തിന് ശേഷം ഒക്ടോബർ 2 ന് വൈകീട്ട് കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചേർന്ന കാൽനട തീർത്ഥയാത്ര സംഘത്തെ ചെറിയ പള്ളി വികാരിമാരുടെയും പള്ളി ഭരണസമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണാറ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന്റെ നേർച്ചയായ ഈന്തപ്പഴം നേർച്ച കബറിങ്കൽ വഴിപാടായി സമർപ്പിച്ചു. ഇരുന്നോറോളം വിശ്വാസികളാണ് തീർത്ഥയാത്ര സംഘത്തിൽ ഉണ്ടായിരുന്നത്.
വികാരി ഫാ ബിമേഷ് ബിനോയ് ,
ട്രസ്റ്റി കെ പി ബെന്നി കണ്ണേക്കാട്ടിൽ, സെക്രട്ടറി മനോജ് കദളിപ്പറമ്പിൽ, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി സിറിൽ ജോർജ്ജ് മൂഴിക്കുളം, വൈസ് പ്രസിഡന്റ് ബിജു കുന്നത്ത്, ട്രഷറർ ജോബി ജോയ് വെളക്കനാപ്പിള്ളിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply