മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ച സംഭവത്തിൽ മഹിള കോൺഗ്രസ് പ്രതിഷേധിച്ചു

പട്ടിക്കാട്. മുഖ്യമന്ത്രി വി.ഡി സതീശനെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച ലതാ രഘുവിനു തക്കതായ ശിക്ഷ കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, മന്ത്രി ഒ.ജെ  ജെനീഷിന്റ കാർ കണ്ണൂരിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതിലും പ്രതിഷേധിച്ച് മഹിള കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് സെഫിയ ജമാലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ പരിപാടി കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി സിബി ഗീത മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ബിന്ദു കുമാരൻ, സെക്രട്ടറിമാരായ ജ്യോതി ആനന്ദ്, ഷീല സി കെ, ബീന പി കെ, ലീനപ്രഹ്ലാദൻ, മണ്ഡലം പ്രസിഡണ്ട് ബഷീര്‍ അഹമ്മദ്, കൗൺസിലർ ഗോപാലകൃഷ്ണൻ, റോസിലി, അനിൽകുമാർ, കെ സുധാകരൻ, രഘു നന്ദനൻ, ഓമന, എം ആർ റോസിലി, സിന്റോ മോൾ, ഷെബി, ശോഭ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading