തൃശൂർ ജില്ലയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ. ക്ഷീരവികസന വകുപ്പ് 2026-27 സാമ്പത്തിക വർഷത്തെ മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിനായി തൃശൂർ ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകളിലേക്ക് വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ താത്കാലികമായി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ പ്രതിഫലം ലഭിക്കും.

18-നും 45-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മുമ്പ് വുമൺ ക്യാറ്റിൽ കെയർ വർക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് അനുവദിക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അപേക്ഷകർ അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ സ്ഥിരമായി താമസിക്കുന്നവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടുദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ട്.

പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 13-ന് വൈകിട്ട് നാലിനകം ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കുമായി ജില്ലയിലെ ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading