
കൂട്ടാല. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കൂട്ടാല യൂണിറ്റ് സമ്മേളനം കെ. കെ രവി, കെ .കെ ഷാജി നഗറിൽ സിഐടിയു പീച്ചി മേഖലാ സെക്രട്ടറി കെ.ജി ബൈജു ഉദ്ഘാടനം ചെയ്തു. പ്രദീപ് മാരൻ അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡന്റ് ഇ.വി കുര്യാക്കോസ്, ഗംഗാധരൻ, സിപിഐഎം കൂട്ടാല ബ്രാഞ്ച് സെക്രട്ടറി ഫ്രാൻസിന ഷാജു, പി.ആർ പ്രതാപൻ എന്നിവർ സംസാരിച്ചു.
പ്രസിഡൻ്റായി പ്രദീപ് മാരനെയും സെക്രട്ടറിയായി സുമേഷ് എം എസിനെയും ലീഡറായി ആർമുഖനെയും ജോയിൻ സെക്രട്ടറിയായി എം.എൽ ജോസ് വൈസ് പ്രസിഡന്റ് കെ.കെ ആലി എന്നിവരെയും പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സുമേഷ് എം എസ് സമ്മേളനത്തിന് നന്ദി പറഞ്ഞു.

Leave a Reply