
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വഴുക്കുംപാറ വാർഡിലെ ഒറവുംപാടം മേലേച്ചിറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തി. പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളിയാണ് വാർഡ് മെമ്പർ സോഫി ജിജിയെ വിവരം അറിയിച്ചത്. തുടർന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.കെ ലോഹിദാക്ഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പാണഞ്ചേരി പഞ്ചായത്തിൽ ഇത് ആദ്യമായാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തുന്നത്.

Leave a Reply