ചവറാംപാടം ചേരുംകുഴി മുരുക്കുംപാറ റോഡിന്റെ കോൺക്രീറ്റ് ആരംഭിച്ചു

വലക്കാവ്. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിൽ ഉൾപെട്ട ചവറാംപാടം ചേരുംകുഴി മുരുക്കുംപാറ റോഡ് കോൺക്രീറ്റ് പ്രവർത്തനങ്ങൾ  ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി അഭിലാഷ്, പിഎംജിഎസ്‌വൈ ഓവർസിയർ റീതു അയ്യന്തോൾ, രാജു കാവിയത്ത്, ഷാജു പാറയിൽ, സുജിത് കെ.എം എന്നിവർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു.

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന രണ്ട് കൾവർട്ടുകളും പൂർത്തിയാക്കി റോഡിന്റെ ടാറിംങ്ങ് നവംബർ അവസാനത്തോട് കൂടി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി അഭിലാഷ് പറഞ്ഞു. മുരുക്കുംപാറ ചേരുംകുഴി ചാവറാംപാടം റോഡ് തകർന്നതിനെ തുടർന്ന് ടി.എൻ പ്രതാപൻ എംപി ആയിരുന്ന കാലത്താണ് ഈ റോഡ് പ്രാധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിൽ ഉൾപെടുത്തി ആവശ്യമായ പണം അനുവദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading