കണ്ണാറ മുതൽ മലമുക്ക് പാൽസൊസൈറ്റി വരെ നാളെ മുതൽ ഗതാഗതനിയന്ത്രണം

കണ്ണാറ. നടത്തറ – മൂർക്കനിക്കര – കണ്ണാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണാറയിൽ കലുങ്കിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ 7 (നാളെ) മുതൽ ഒക്ടോബർ 17 വരെ കണ്ണാറ മുതൽ മലമുക്ക് പാൽസൊസൈറ്റി വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. വാഹന ഗതാഗതവും, പദ്ധതി റോഡുമായി ബന്ധപ്പെട്ടു സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനവും പൂർണമായി നിരോധിക്കുന്നതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

കണ്ണാറ മുതൽ മലമുക്ക് പാൽ സൊസൈറ്റി വരെ വലക്കാവ് നിന്നും കണ്ണാറ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മാരയ്ക്കൽ വെട്ടംപടി മാപ്പിളക്കാട് വാരിയത്ത് പടി വഴി കണ്ണാറയിലേക്ക് പോകണമെന്നും, തിരിച്ച് കണ്ണാറയിൽ നിന്നും വലക്കാവിലേക്ക് വരുന്ന വാഹനങ്ങൾ വാരിയത്ത്പടി മാപ്പിളക്കാട് വെട്ടംപടി മാരയ്ക്കൽവഴിയും പോകേണ്ടതാണെന്നും അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading