
തൃശൂർ. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ ലോഡ്ജിൽ സുഹൃത്തിനൊപ്പം മുറിയെടുത്ത ശേഷം ഉറക്കത്തിനിടെ ഒന്നരപ്പവന്റെ സ്വർണമാല, ആപ്പിൾ ഐഫോൺ, പണം എന്നിവ മോഷ്ടിച്ച് കടന്ന കേസിൽ മൂവാറ്റുപുഴ മടക്കത്താനം സ്വദേശി ലിബിൻ ബെന്നി (32) പിടിയിലായി. മൂവാറ്റുപുഴയിൽ നിന്നാണ് ചാലക്കുടി പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പോലീസ് പറയുന്നതനുസരിച്ച്, കൊലപാതകം ഉൾപ്പെടെ വിവിധ സ്‌റ്റേഷനുകളിലായി മുപ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലിബിൻ. കാപ്പ നിയമപ്രകാരം ജയിലിലായിട്ടുമുണ്ട്.

Leave a Reply