
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വഴുക്കുംപാറ വാർഡിലെ ഉറവുമ്പാടം മേലേച്ചിറ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ.സി അഭിലാഷ് ആവശ്യപ്പെട്ടു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്തും സമീപ മേഖലകളിലും വനം വകുപ്പ് അടിയന്തരമായി കൂട് (കേജ്) സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നതെന്നും, ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം തുടർന്നാൽ വലിയ അപകടസാധ്യതയുണ്ടെന്നും കെ.സി അഭിലാഷ് പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം പരിശോധിക്കുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. ജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ വൈകാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply