
തൃശ്ശൂർ. വാടാനപ്പള്ളി ഫസല്‍ നഗർ കടപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ സലാം (40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീരദേശത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊല്ലപ്പെട്ട സലാമിനെതിരെ 23-ഓളം കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി സലാമും സുഹൃത്തും തമ്മില്‍ പ്രദേശത്ത് വെച്ച് രൂക്ഷമായ അടിപിടി ഉണ്ടായിരുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റേതിന് സമാനമായ മുറിവുകളും ചതവുകളുമുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് വാടാനപ്പള്ളി പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply