
കോഴിക്കോട്. ചലച്ചിത്ര നടൻ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം (76) കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടില്‍ അന്തരിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ ആയിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടില്‍ എത്തിയത്.
1950 ആഗസ്റ്റ് 24ന്ചിറയിൻകീഴിലാണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവ. എല്‍.പി. സ്കൂള്‍, മദ്രാസ് പ്രസിഡൻസി സ്‌കൂള്‍, തിരുവനന്തപുരം സെന്റ് റോക്സ് കോണ്‍വെന്റ്, കുന്തല്ലൂർ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ പരേതനായ പി.എ. റഷീദാണ് ഭർത്താവ്. മക്കള്‍: സജിത്ത് (ഓസ്ട്രേലിയ), സോജാ( കോയമ്പത്തൂർ). മരുമക്കള്‍: നൗഷാദ് (വി. കെ.സി), നസ്രിൻ (ഓസ്ട്രേലിയ).

Leave a Reply