സേവ യുവ ജ്വാല – ലഹരി വിരുദ്ധ കാമ്പയിൻ  സംഘടിപ്പിച്ചു

പട്ടിക്കാട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  25 വർഷത്തെ രാഷ്ട്ര സേവനത്തിന്റെ ഭാഗമായി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സേവ യുവ ജ്വാല – ലഹരി വിരുദ്ധ കാമ്പയിൻ  സംഘടിപ്പിച്ചു. ലഹരിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എം.എസ് ദേശാനന്ദൻ ഐആർഎസ് അസിസ്റ്റൻ്റ്  കമ്മീഷണർ (റിട്ടയേർഡ്) സെൻട്രൽ ജിഎസ്ടി ആൻ്റ് കസ്റ്റംസ് ക്ലാസ് എടുത്തു.

പട്ടിക്കാട് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രസ്സ് സരിത ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡൻ്റ്  ബിജു അധ്യക്ഷത വഹിച്ചു. ജയൻ പൂശ്ശേരി, അഞ്ജലി ഇടക്കാട്ടിൽ , രാജേഷ്  താന്നിപ്പാടം,  അക്ഷയ് , അമൽ, രമേശ്  പൊയ്യറ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading