പോഷമാസാചരണം; പോഷകാഹാര പ്രദർശനവും മത്സരവും സംഘടിപ്പിച്ചു

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒല്ലൂക്കര ഐ.സി.ഡി.എസ്ന്റെയും പഞ്ചായത്തിലെ കുടുംബശ്രീയുടെയും നേതൃത്വത്തിൽ “നമ്മുടെ അങ്കണവാടി, നമ്മുടെ ഉത്തരവാദിത്തം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പോഷക മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും മത്സരവും പഞ്ചായത്ത്‌ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. കെ. പി. ചാക്കോച്ചൻ നിർവഹിച്ചു. കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തിനും പോഷകാഹാരത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് തേനംപറമ്പിൽ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജീനു ലാസർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ മിനി ജോണി സംസാരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കൾ, പോഷകസമൃദ്ധമായ വിഭവങ്ങൾ, തദ്ദേശീയമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുകയും അവയുടെ പോഷകഗുണങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തു.

മെമ്പർമാരായ സാവിത്രി സദാനന്ദൻ, ജോസ് ഹ്യൂബർട്, ആര്യ ശരത്ത് എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പോളി സി. കെ ആശംസകൾ അറിയിച്ചു. RBSK നഴ്‌സ് റീന പോഷകാഹാരത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ ദീപ നന്ദി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading