ജില്ലയിൽ സ്വകാര്യ ബസ് പരിശോധനയിൽ ഒരു മാസത്തിനിടെ 967 കേസുകൾ

തൃശൂർ: സിറ്റി പൊലീസ് കഴിഞ്ഞമാസം സ്വകാര്യ ബസുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി രജിസ്റ്റർ ചെയ്തതു 967 കേസുകൾ. അമിതവേഗം 65, ഡോർ അടയ്ക്കാതെ യാത്ര 464, അപകടകരമായ ഡ്രൈവിംഗ് 17, ടിക്കറ്റ് നൽകാത്തത് ഒന്ന്, മൊബൈൽ ഫോൺ ഉപയോഗം രണ്ട്, കണ്ടക്ടർ ഇല്ലാതെ സർവീസ് മൂന്ന്, ഓൾട്ടറേഷൻ ഒന്ന്, മദ്യപിച്ചു വാഹനമോടിച്ചത് രണ്ട്, മറ്റു നിയമ ലംഘനങ്ങൾ 370 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. റോഡ് അപകടങ്ങളിൽ നാലു മരണം, ഗുരുതരപരിക്ക് 11, നിസാര പരിക്ക് അഞ്ച്, വാഹനത്തിനു കേടുപാടുകൾ മൂന്ന് എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading