വാണിയംപാറ സർവീസ് റോഡിലൂടെ കാൽനട യാത്രക്കാർക്ക് നടന്നു പോകാൻ കഴിയുന്നില്ല; പ്രശ്നത്തിന് പരിഹാരം കണ്ട് സനിൽ വാണിയംപാറ

വാണിയംപാറ. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന ആളുകൾക്ക് ബസ് ഇറങ്ങിയാൽ റോഡ് മുറിച്ചു കിടക്കുന്നതിന് നടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ട സംവിധാനമൊരുക്കണമന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ
പഞ്ചായത്ത് മെമ്പർ സനിൽ  വാണിയംപാറ ഹൈവേ കരാർ കമ്പനി ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു സ്ഥലം സന്ദർശിച്ച്  കാൽനടയാത്രക്കാർ അനുഭവിക്കുന്ന പ്രശ്നം ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.
ആയതിന്റെ അടിസ്ഥാനത്തിൽ സർവീസ് റോഡിൽ രണ്ടടി വീതിയിൽ കോൺഗ്രീറ്റ് സ്ലാബ് വെച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി  നടക്കുന്നതിനു വേണ്ട സൗകര്യം ഇന്ന് തന്നെ ഒരുക്കുമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading