
വടക്കഞ്ചേരി: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പന്തലാംപാടത്ത് മിനി അണ്ടർപാസിന്റെ നിർമാണം ഉടൻ തുടങ്ങും. ജനുവരി മാസത്തോടെ പണി പൂർത്തിയാകും വിധമാണ് നിർമാണം നടക്കുക. ഏഴുമീറ്റർ വീതിയിലും രണ്ടുമീറ്റർ ഉയരത്തിലുമാണ് നീലിപ്പാറക്കടുത്തായി അണ്ടപാസ് നിർമിക്കുന്നത്. തൃശൂർ ലൈനിൽ സർവീസ് റോഡിന് പുറത്തുനിന്ന് തുടങ്ങി പാലക്കാട് ലൈനിലെ സർവീസ് റോഡിലാണ് അണ്ടർ പാസ് അവസാനിക്കുക. നാഷണൽ ഹൈവേ അഥോറിറ്റിയുടെ നിർദേശപ്രകാരം അണ്ടർ പാസ് നിർമിക്കുന്ന സ്ഥലം കരാർ കമ്പനി സമരക്കാരെ കാണിച്ച് ബോധ്യപ്പെടുത്തി. സ്ഥലത്ത് മാർക്ക് ചെയ്തു.

Leave a Reply