
തൃശ്ശൂർ. ചാവക്കാട് മണത്തല ജുമാമസ്ജിദിലെ ജാറത്തിന്റെ വാതിൽ തകർത്ത് ഭണ്ഡാരപ്പെട്ടികളിൽ നിന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് ഉണ്ണികുളം സ്വദേശിയായ മുജീബ് റഹ്മാൻ (43) ആണ് കൊയിലാണ്ടിയിൽ നിന്ന് ചാവക്കാട് പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ 4ന് പുലർച്ചെയായിരുന്നു സംഭവം. ജാറത്തിന്റെ വാതിലിന്റെ ഓടാമ്പൽ തകർത്ത് അകത്ത് കയറിയ പ്രതി, നിർധന വിവാഹ സഹായ സമിതിയുടെ പണമടങ്ങിയ രണ്ട് ഭണ്ഡാരപ്പെട്ടികളിൽ നിന്ന് ഏകദേശം 30,000 രൂപ കവർന്നെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച ശേഷം പൊലീസുകാരെ ആക്രമിച്ചതിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ ഒൻപതോളം ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply