ഫിനാൻസ് സ്ഥാപനത്തിൽ നിന്നും അരകോടിയിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

തൃശ്ശൂർ. ഫിനാൻസ് സ്ഥാപനത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ ടേക്കൺ ഓവർ ചെയ്യാനെന്ന പേരിൽ അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും അകലാട് എടക്കഴിയൂർ സ്വദേശിയുമായ നൂറു എന്നുവിളിക്കുന്ന സുനീർ എന്നയാളെ ചാവക്കാട് പോലീസ് മൈസൂരിൽ നിന്നും പിടികൂടി.

14.9.2026 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫിനാൻസ് സ്ഥാപനത്തിൽ പ്രതി വച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ടേക്ക് ഓവർ ചെയ്യാനെന്ന പേരിൽ 70,40,000/- രൂപ സ്ഥാപനത്തിൻെറ തൃശൂരിലുള്ള ബാങ്കിൻെറ അക്കൌണ്ടിൽ നിന്നും പ്രതിയുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും, തുടർന്ന് ഈ തുകയിൽ നിന്നും ഫിനാൻസ് സ്ഥാപനം അറിയാതെ പ്രതി 59,80,000/- രൂപ മറ്റു അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തും എ ടി എം മുഖേന പിൻവലിക്കുകയും ചെയ്ത് തട്ടിപ്പുനടത്തുകയായിരുന്നു.

സ്ഥാപനത്തിൻെറ മാനേജർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചാവക്കാട് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിനിടയിൽ പ്രതി നാടുവിടുകയും ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി മൈസൂരിലുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ സംഘം അതിവിദഗ്ധമായി പ്രതിയെ മൈസൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സമാനകേസിൽ ഉൾപ്പെട്ടയാളും, വടക്കേകാട് സ്റ്റേഷനിലെ നിരവധി ക്രമിനൽകേസുകളിലെ പ്രതിയുമാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading