
തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാൻ വീണ്ടും അവസരമുള്ളതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. 2026 മാർച്ച് 31ന് മുൻപ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം. 2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ചലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും, ഡ്രൈവിംഗ് ലൈസൻസുകൾക്കും സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply