
കണ്ണാറ. സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാറയിൽ ദേശാഭിമാനി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ദേശാഭിമാനി തൃശ്ശൂർ അസിസ്റ്റൻറ് മാനേജർ ടോം പനക്കൽ ഉദ്ഘാടനം ചെയ്തു. 26 വർഷത്തിലധികമായി ദേശാഭിമാനി പത്രം വിതരണം ചെയ്യുന്ന കെ.വി ജോസിനെ ലോക്കൽ കമ്മിറ്റിക്ക് വേണ്ടി ദേശാഭിമാനി തൃശ്ശൂർ യൂണിറ്റ് മാനേജർ പ്രസാദ് മൂർത്തി പൊന്നാടയണിച്ച് ആദരിച്ചു. സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സി സുജിത്ത് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഇ.എം വർഗീസ് സ്വാഗതം പറഞ്ഞു. എം ബാലകൃഷ്ണൻ, പി.പി രവീന്ദ്രൻ, ലില്ലി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കെ.കെ സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.

Leave a Reply