മംഗലംഡാമിൽ തൊഴിലാളിയുടെ കൊലപാതകം: ഒപ്പം താമസിച്ചിരുന്ന യുവതി റിമാൻഡിൽ

മംഗലംഡാം: കടപ്പാറക്കടുത്ത് പോത്തൻതോട് മലയിൽ സ്വകാര്യതോട്ടത്തിലെ വീട്ടിൽ ആദിവാസി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒലിപ്പാറക്കടുത്ത് കൽച്ചാടി ആദിവാസി ഊരിലെ രുഗ്മിണി(26)യാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് കുഞ്ചിയാർപ്പതി ആദിവാസി ഊരിലെ പരേതനായ രാമകൃഷ്ണന്റെ മകൻ രാമസ്വാമി (52) കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചുണ്ടായ വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണു രാമസ്വാമി മരിച്ചത്. രാമസ്വാമിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം കൽച്ചാടി ആദിവാസി ഊരിൽ സംസ്‌കരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading