ചാലക്കുടി പുഴയിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

അന്നമനട: ചാലക്കുടിപ്പുഴയുടെ ഭാഗമായ അന്നമനട പാൽപ്പുഴയിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൂവത്തുശേരി കോക്കമ്പാടത്ത് നാരായണൻകുട്ടി മിനി ദമ്പതികളുടെ മകൻ വിനീത് (24) ആണ് മരിച്ചത്.

വീട്ടിൽനിന്ന് പുഴക്കരയിലേക്ക് പോയ വിനീതിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ പിതാവ് നാരായണൻകുട്ടിയും സഹോദരനും ചേർന്ന് തെരച്ചിൽ നടത്തി. ഇതിനിടെ പുഴക്കടവിൽ വിനീതിന്റെ ചെരുപ്പ് കണ്ടത്തി. പരിസരത്ത് തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് മാള പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.

ഫയർഫോഴ്‌സും പറവൂരിൽനിന്നുള്ള സ്‌കൂബാ സംഘവും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് വിനീതിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading