ചുവന്നമണ്ണ് സർവ്വീസ് റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണ് സർവ്വീസ് റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി റോഡ് സഞ്ചാരയോഗ്യമാക്കി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി വാർഡ് മെമ്പർ സോഫി ജിജിയും പഞ്ചായത്ത് അധികൃതരും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി ചർച്ച നടത്തിയിരുന്നു. സർവീസ് റോഡിന്റെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ടെൻഡർ നടപടികൾക്ക് മുന്നോടിയായി താൽക്കാലിക സംവിധാനമെന്ന നിലയിൽ വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികളുടെ സഹകരണത്തോടെ പണികൾ നടത്തിയത്.

ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ചുവന്നമണ്ണ് ഒമ്പതാം വാർഡിലെ ഈ സർവീസ് റോഡിന്റെ നിർമാണം മുൻഗണനാടിസ്ഥാനത്തിൽ ആദ്യം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ സോഫി ജിജി വ്യക്തമാക്കി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading