
കൊച്ചി: ആളുകളെ ഭയപ്പെടുത്തി അമിതവേഗത്തിൽ പായുന്ന ബസുകളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് ഹൈക്കോടതി. നഗരറോഡിലെ നടപ്പാതയിലൂടെ പോലും വാഹനങ്ങൾ ചീറിപ്പായുകയാണ്. ‘അമിത വേഗത്തിലെത്തിയ ബസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തപ്പോൾ എനിക്ക് നേരിൽ കണ്ട് ബോധ്യമായതാണ്. ഞങ്ങൾ പറഞ്ഞിട്ടും ബസ് നിർത്തുന്നില്ലെന്നു പൊലിസിന്റെ റിപ്പോർട്ടിൽ പറയുന്ന അവസ്ഥയാണുള്ളത്’ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തുടർന്ന് ബന്ധപ്പെട്ട എസിമാരെ വിളിച്ചു വരുത്തിയാണ് അമിതവേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നു കോടതി നിർദേശം നൽകിയത്.

Leave a Reply