ജില്ലയിൽ ചിക്കൻപോക്‌സ് പടരുന്നു; അറുപതോളം പേർക്ക് രോഗബാധ

തൃശൂർ. ജില്ലയിൽ ചിക്കൻപോക്‌സ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ അറുപതോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അങ്കണവാടികൾ, സ്‌കൂളുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നിരീക്ഷണം തുടരുന്നുണ്ട്. രോഗവ്യാപനം തടയാനാവശ്യമായ നടപടികൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വൈറസ് രോഗമായ ചിക്കൻ പോക്‌സ് അതിവേഗം മറ്റുള്ളവരിലേക്കു പകരാൻ സാധ്യതയുള്ള രോഗമാണ്. ചുമ, തുമ്മൽ, രോഗ ബാധിതരുമായി അടുത്ത സമ്പർക്കം എന്നിവയിലൂടെയാണു വ്യാപനം. പനി, ക്ഷീണം, തലവേദന, ശരീരവേദന എന്നിവയ്ക്കു പിന്നാലെ ശരീരത്തിൽ ചൊറിച്ചിലോടുകൂടിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണു ലക്ഷണം. രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌ളുകളി ലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading