
തൃശൂർ. മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ ദാരുണാന്ത്യം. വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ (58) ആണ് മരിച്ചത്. വെട്ടേറ്റ നന്ദന്റെ അച്ഛൻ രാമകൃഷ്ണന് (80) ഗുരുതരമായി പരിക്കേറ്റു. കുടുംബ വഴക്കാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തർക്കം രൂക്ഷമായതോടെ നന്ദൻ അച്ഛനെ വെട്ടുകയായിരുന്നു.
ചാലക്കുടി അടിച്ചിലിയിൽ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. മകനായ നന്ദനൻ തോട്ട പൊട്ടിച്ച് അത്മഹത്യ ചെയ്തു. അച്ഛനെ ഗുരുതരാവസ്ഥയിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ എത്തിയ അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply