
തൃശ്ശൂർ. ഓപ്പറേഷൻ തൂഫാൻ സ്ട്രൈക്കിന്റെ ഭാഗമായി കുന്നംകുളം പോർക്കളങ്ങാട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഡാനിയേൽ (23) എന്നയാളാണ് അറസ്റ്റിലായത്.
തൃശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കുന്നംകുളം എസ്.ഐ. രോഹിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply