സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: മണിയൻകിണർ ഉന്നതിയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

പട്ടിക്കാട്. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ക്യാമ്പയിന്റെ ഭാഗമായി മണിയൻകിണർ ഉന്നതിയിൽ എക്സൈസ് വകുപ്പിന്റെയും നിർഭയ ടീമിന്റെയും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു.

എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ അരുൺകുമാർ ലഹരി വസ്തുക്കളുടെ ആപത്തിനെക്കുറിച്ചും ലഹരിമുക്ത നാടിനെ കുറിച്ചും  ക്ലാസ് എടുത്തു. വിദ്യാർത്ഥികളും സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ നേരിടുന്നതിനെക്കുറിച്ച് ക്ലാസുകൾ നിർഭയ ടീം എടുത്തു .

പഠനമുറി ടീച്ചർ മിഷ, നിർഭയ ടീം അംഗങ്ങളായ ബിന്ദു മോഹൻ, ബിന്ദു, ഊരുകൂട്ടം അംഗം സുരേഷ്, ഉന്നതിയിലെ രക്ഷകർത്താക്കൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading