കുന്നംകുളത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ അയ്യപ്പത്ത് റോഡിന് സമീപം ബോലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അടുപ്പൂട്ടി ഉരുളിക്കുന്ന് സ്വദേശി രാഹുൽ (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ബെർലിൻ എന്നയാൾക്ക് പരിക്കേറ്റു.

കുന്നംകുളം ഭാഗത്തുനിന്ന് വടക്കാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ജീപ്പ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോ സ്റ്റാൻഡിന്റെ ബോർഡും വീട്ടുമതിലും തകർത്താണ് നിന്നത്. അപകടത്തിൽ തകർന്ന ബൈക്ക് ജീപ്പിനടിയിൽ കുടുങ്ങി. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading