കൊരട്ടി പള്ളിയിൽ കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതി പിടിയിൽ

തൃശൂർ. കൊരട്ടി പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ച് കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതി പിടിയിൽ. തൃശ്ശൂർ കിള്ളന്നൂർ തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് സംഭവ സ്ഥലത്ത് വെച്ചുതന്നെ പിടിയിലായത്. വടക്കാഞ്ചേരി, വിയ്യൂർ പോലീസ് സ്‌റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണ കേസുകളിൽ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശിനി ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരമാണ് യുവതി മോഷ്ടിച്ചത്. സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading