
തൃശ്ശൂർ. മാധ്യമ പ്രവർത്തകർക്ക് നേരെ ഡൽഹിയിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ മാധ്യമപ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ കേരളവിഷൻ റിപ്പോർട്ടർ അനീഷ് ആൻ്റണി, മംഗളം ഫോട്ടോഗ്രാഫർ രഞ്ജിത്ത് ബാലൻ എന്നിവർക്ക് പരിക്കേറ്റു. തൃശ്ശൂർ എ.ജിസ് ഓഫീസിലേക്ക് മാധ്യമപ്രവർത്തകർ നടത്തിയ മാർച്ചിൽ ആണ് സംഘർഷം ഉണ്ടായത്.

Leave a Reply