നെടുമ്പാശ്ശേരി അപകടം; 19കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ നടപടി

നെടുമ്പാശ്ശേരി: വിഐപി റോഡിൽ കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിൽ പ്രതിയായ 19കാരന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ നിർദേശം നൽകി എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു. കാർ ഓടിച്ചിരുന്ന യുവാവ് അപകടത്തിന് മുമ്പ് വിവിധ ബാറുകളിൽനിന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി കർശന നിർദേശം നൽകിയത്.

23 വയസ്സാണ് ബാറിൽനിന്ന് മദ്യം കഴിക്കാൻ നിയമപരമായ പ്രായം. പ്രതിക്ക് 19 വയസ് മാത്രമാണുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടൽ. ഇത്തരം പ്രവണതകൾ ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ രണ്ടു യുവതികളും ഒരു യുവാവും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading