
കോഴിക്കോട്. ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികളായ അവനിക (14), പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്.
ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകുന്നേരം 5:45-ഓടെയായിരുന്നു അപകടം. മംഗലാപുരം – ചെന്നൈ മെയില്‍ തട്ടിയാണ് ഇവർ അപകടത്തില്‍പ്പെട്ടത്.
ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തുവരുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാല്‍ പ്രാഥമികമായി ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാത്രി ഏറെ വൈകി മാതാപിതാക്കളും ബന്ധുക്കളും കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ എത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലിസ് അറിയിച്ചു.

Leave a Reply