തൃശൂരിൽ വീട്ടിൽ കയറി സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

കൊരട്ടി: വീട്ടിൽ അതിക്രമിച്ചു കയറി സുഹൃത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി പാമ്പുത്തറ പുത്തുരത്ത് വീട്ടിൽ അശ്വിൻ(25) ആണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി 9.15 മണിയോടെയായിരുന്നു സംഭവം. കാടുകുറ്റി സ്വദേശി വടക്കുടൻ വീട്ടിൽ ഗോകുൽ ഷാജു (26) കുടുംബസമേതം താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറിയ അശ്വിൻ, ഗോകുലിനെ മുറ്റത്തേക്ക് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് തലയിൽ കുത്തി പരിക്കേൽപിക്കുകയും ആയിരുന്നു. ഒരാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ഗോകുൽ പഴയതുപോലെ സൗഹൃദം പുലർത്തുന്നില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading