കെഎസ്ആർടിസി – സ്വിഫ്റ്റിൽ 1040 ഒഴിവുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ഡ്രൈവർ, കണ്ടക്ടർ, ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് താത്പര്യമുള്ളവർ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകൾക്കും നിബന്ധനകൾക്കും അനുസരിച്ച് അപേക്ഷ സമർപ്പിക്കണം.

ഒഴിവുകൾ: ഡ്രൈവർ – 385 ഒഴിവുകൾ, കണ്ടക്ടർ – 345 ഒഴിവുകൾ, ഡ്രൈവർ കം കണ്ടക്ടർ – 310.

വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ലൈസൻസ്, പ്രവൃത്തിപരിചയം, ശാരീരിക യോഗ്യത തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, തെരഞ്ഞെടുപ്പ് രീതി, മറ്റ് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷകർ വിജ്ഞാപനം പൂർണമായി വായിച്ചശേഷം നിർദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 22.10.2026 വൈകുന്നേരം അഞ്ച്. അപേക്ഷകൾ http://www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കണം. വിജ്ഞാപനത്തിന്റെ പൂർണമായ രൂപവും വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading