സെർബിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം തട്ടിയെടുത്തു; പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: സെർബിയയിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്തത് എട്ടു ലക്ഷം രൂപ തട്ടിയെടു ത്ത കേസിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പൂമംഗലം സ്വദേശിയും കല്യാശേരി വീട്ടിൽ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായത്.

പുത്തൻവേലിക്കര സ്വദേശിക്കും സഹോദരിക്കും സെർബിയയിൽ ജോലി ലഭിക്കുന്നതിനായി വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. 2025 ജൂലൈ 18 മുതൽ സെപ്റ്റംബർ 27 വരെ വിവിധ തീയതികളിലായി ഗൂഗിൾ പേ വഴി മൂന്നു ലക്ഷം രൂപയും ഇരിങ്ങാലക്കുടയിലെ ഓഫീസിൽവച്ച് നേരിട്ട് അഞ്ചുലക്ഷം രൂപയും ഉൾപ്പെടെ ആകെ എട്ടുലക്ഷം രൂപയാണ് കൈപ്പറ്റിയത്. എന്നാൽ വിസ ശരിയാക്കി നൽകാതെ വഞ്ചിക്കുകയായിരുന്നു.

ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ഇൻഡോ യുഎസ് ഐടി എഡ്യുക്കേഷൻ സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. അബുദാബിയിൽ നിന്ന് രഹസ്യമായി ബംഗളൂരു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading