ഗ്യാനേഷ് കുമാർ രാജിവെയ്ക്കണം: പഞ്ചായത്തംഗം സാവിത്രി സദാനന്ദൻ പ്രമേയം അവതരിപ്പിച്ചു

പട്ടിക്കാട്. ജനാധിപത്യം മതേതരത്വം എന്നിവയിലൂടെ പ്രവർത്തിക്കേണ്ടുന്ന ഇന്ത്യ, ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ നിന്നും 13 കോടി ജനങ്ങളുടെ പേരുകൾ വെട്ടിമാറ്റിയെന്നും, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തരമന്ത്രി അമിത് ഷായും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടും പഞ്ചായത്തംഗം സാവിത്രി സദാനന്ദൻ പ്രമേയം അവതരിപ്പിച്ചു. നേതാക്കളുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തുന്നവർക്കെതിരെ പോലീസിനെയും സൈനികരെയും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയാണെന്നും പ്രമേയത്തിൽ ആരോപിച്ചു.

പഞ്ചായത്തംഗങ്ങളായ സാവിത്രി സദാനന്ദൻ, കെ.കെ സുബ്രഹ്മണ്യൻ, സനിൽ വാണിയംപാറ, സ്വപ്‌ന രാധാകൃഷ്ണൻ, എം.എം ജിജി, സന്ധ്യ മനോജ് എന്നിവർ ചേർന്ന് ഒപ്പിട്ട പ്രമേയമാണ് പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചത്.

തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് പ്രമേയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading