തൃശൂരിൽ സെൻസസ് പരിശീലനത്തിനു തുടക്കം

തൃശൂർ: സെൻസസ് 2027ന്റെ രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജില്ലാ, ചാർജ് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിക്കു തുടക്കമായി. 15 വരെ കളക്ടറേറ്റിലെ ഐഎൽഡിഎം ഹാളിൽ രണ്ടു ബാച്ചുകളായാണു പരിശീലനം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപ് അധ്യക്ഷത വഹിച്ചു. സെൻസസ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ സി. രാജ്കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ എം.പി. സജിത എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading