സംസ്ഥാനത്ത് 2,000 രൂപയിലധികം യുപിഐ പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന് ഹോട്ടലുടമകൾ

കൊച്ചി: ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്കു ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണു തീരുമാനം. യുപിഐ ഇടപാടുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തുന്നതു ഹോട്ടൽ വ്യാപാരികൾക്കു സാമ്പത്തിക ബാധ്യത കൂട്ടുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ചൂണ്ടിക്കാട്ടി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading