
പട്ടിക്കാട്. ലോക മുട്ട ദിനാചരണ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പാണഞ്ചേരി പഞ്ചായത്തിലെ ഒളകര പട്ടിക വർഗ്ഗ ഉന്നതിയിലെ കുടുംബങ്ങൾക്ക് സൗജന്യ കോഴിമുട്ട വിതരണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ വി.കെ.പി മോഹൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സനിൽ വാണിയംപാറ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.കെ പ്രദീപ്കുമാർ, ഡോ. യു.എസ് രാമചന്ദ്രൻ, ഊരുമൂപ്പത്തി മാധവി രതീഷ്, ലിജി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കും ദിവസേനയുള്ള ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവൽക്കരണം നടത്തി.

Leave a Reply